തിരുവനന്തപുരം : ബജറ്റ് അവതരണ ദിനത്തിലെ ബഹളവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടായേക്കും .നിയമസഭയില്‍ പ്രതിപക്ഷമുണ്ടാക്കിയ ആക്രമ സംഭവങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും.
അതേസമയം പ്രതിപക്ഷവും സംഭവത്തില്‍ പരാതിപ്പെടും .പ്രതിപക്ഷത്തിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചതിനും, വാച്ച് ആന്‍ഡ് വാര്‍ഡ് എംഎല്‍എമാരെ ആക്രമിച്ചതിനുമാണ് പ്രതിപക്ഷം പരാതി നല്‍കുന്നത്. ഇത് സംബന്ധിച്ച് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കി. കോടിയേരി ബാലകൃഷ്ണനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എന്നാല്‍ വനിതാ എംഎല്‍എമാരെ ആക്രമിച്ചുവെന്ന പ്രതിപക്ഷത്തിന്റെ പരാതി പിന്നീട് ഉണ്ടാക്കിയതാണെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി.
ഇതിനിടെ ഗവര്‍ണറുടെ റിപ്പോര്‍ട്ട് സ്പീക്കര്‍ സഭയെ അറിയിച്ചു. ബജറ്റ് അവതരണ ദിവസത്തെ സഭാ നടപടികള്‍ കാരണം ലോകത്തിന് മുന്നില്‍ തല കുനിക്കേണ്ടി വന്നതായി സ്പീക്കര്‍ പ്രത്യേക പ്രസ്താവന നടത്തി. പ്രതിപക്ഷം സകല സീമകളും ലംഘിച്ചു. പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണമെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെയും ,ഭരണപകഷത്തിന്റെയും പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ സ്പീക്കര്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. ചര്‍ച്ചയ്ക്കു ശേഷം സഭ വീണ്ടും ചേരും.
Discussion about this post