ഡല്‍ഹി: അമേരിക്കയിലെ കാലിഫോര്‍ണിയ സാന്‍ഡിയാഗോ സര്‍വ്വകലാശാലയിലേക്ക് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ ക്ഷണിച്ച ഇന്ത്യന്‍ ചാന്‍സിലര്‍ പ്രദീപ് ഖോസ്ലേയുടെ നടപടിക്ക് എതിരെ വിമര്‍ശനവുമായി ചൈന. അന്താരാഷ്ട്ര ബന്ധങ്ങളില്‍ വിടവുണ്ടാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. വര്‍ഷങ്ങളായി ദലൈലാമയ്ക്ക് സഹായങ്ങളും പ്രോത്സാഹനവും നല്‍കുന്നത് ഇന്ത്യയാണ്. ദലൈലാമയെ ഉപയോഗിച്ച് ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടനാണ് ഇന്ത്യയുടെ ശ്രമമെന്നും ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ചൈനീസ് പ്രദേശത്തേക്കുള്ള കടന്നുകയറ്റം പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഇന്ത്യക്കാര്‍ സ്വീകരിച്ചാല്‍ ചൈന നോക്കിയിരിക്കില്ലെന്നും പത്രം പറയുന്നു. ദലൈലാമയുടെ ആശയങ്ങള്‍ വിദ്യാത്ഥികളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ഖോസ് ലേ. വിദ്യാഭ്യാസത്തിനു വേണ്ടി ഒന്നും ചെയ്യാത്തയാളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ തുടക്കം കുറിക്കാനാണ് ശ്രമിക്കുന്നതെന്നും പത്രം ആരോപിക്കുന്നു. ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ദലൈലാമ വിഘടന വാദിയാണ്. ‘ആട്ടിന്‍ തോലിട്ട ചെന്നായ’യെന്നാണ് ചൈനീസ് സര്‍ക്കാര്‍ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ദലൈലാമ വിഘടനവാദത്തെയും ആത്മാഹുതിയെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൈന കുറ്റപ്പെടുത്തുന്നു.
യൂണിവേഴ്സിറ്റിയില്‍ ക്ലാസെടുക്കാന്‍ ദലൈലാമയെ ക്ഷണിക്കുന്നത് ചൈനയെ വിഭജിക്കാന്‍ ശ്രമിക്കുന്നതിന് തുല്യമാണെന്നാണ് ബീജിങ്ങ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് യൂണിവേഴ്സിറ്റിയിലെ സു ലിയാങ് വാദിക്കുന്നത്.
Discussion about this post