Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നും പരിശീലനം നേടി; എൻഐഎ പറഞ്ഞ ‘അപകട മനുഷ്യൻ’ പിടിയിൽ; സർഫറാസ് പിടിയിലായത് ഇൻഡോറിൽ നിന്ന്

by Brave India Desk
Mar 1, 2023, 03:55 pm IST
in India
Share on FacebookTweetWhatsAppTelegram

ഭോപ്പാൽ: പോലീസിനെയും മറ്റ് അന്വേഷണ ഏജൻസികളെയും ആശങ്കയിലാഴ്ത്തിയ ‘അപകട മനുഷ്യനെ’ പിടികൂടി. 40 കാരനായ സർഫറാസ് ആണ് അറസ്റ്റിലായത്. ചൈനയിൽ നിന്നും പാകിസ്താനിൽ നിന്നും ഇയാൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്.

മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. ഇൻഡോറിലെ ചാന്ദൻ നഗറിൽ നിന്നായിരുന്നു ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാൾ ഇവിടെ താമസിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. സർഫറാസിനെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

Stories you may like

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

2005 മുതൽ 2018 വരെ ഇയാൾ ചൈനയിലും ഹോംങ്കോംഗിലും ജോലി ചെയ്തിരുന്നുവെന്നാണ് പോലീസിന് സർഫറാസിൽ നിന്നും ലഭിച്ചിരിക്കുന്ന വിവരം. ചൈനീസ് വനിതയെ ആണ് ഇയാൾ വിവാഹം കഴിച്ചിരിക്കുന്നതെന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായി. ഈ സ്ത്രീയുമായുള്ള വിവാഹ ബന്ധം വേർപെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സർഫാറാസ് നാല് തവണ വിവാഹം ചെയ്തിട്ടുണ്ട്. ഇയാളുടെ കുടുംബക്കാരിൽ ചിലർ കുവൈറ്റിലാണെന്ന് വ്യക്തമായിട്ടുണ്ട്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സർഫറാസിന് ഇംഗ്ലീഷും ചൈനീസും നന്നായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് പോലീസ് അറിയിച്ചു.

2003 ലായിരുന്നു ഇയാൾ ഹോംങ്കോംഗിലെ എംബസ്സി വഴി ഇന്ത്യൻ പാസ്‌പോർട്ട് സ്വന്തമാക്കിയത്. ഇതിന് ശേഷം ഇത് കളഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടി 2006 ൽ വീണ്ടും ഇയാൾ അപേക്ഷിച്ചിരുന്നു. ഇയാളുടെ പക്കൽ നിന്നും രാജ്യവിരുദ്ധ രേഖകൾ ഒന്നും തന്നെ പിടിച്ചെടുത്തിട്ടില്ല. എന്നാൽ ചില ബാങ്ക് രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ ദിവസമായിരുന്നു ചൈനയിൽ നിന്നും പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയിൽ നിന്നും പരിശീലനം കിട്ടിയ ഒരാൾ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന് എൻഐഎയ്ക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചത്. ഡേയ്ഞ്ചറസ് മാൻ ( അപകട മനുഷ്യൻ) എന്നായിരുന്നു ഇയാളെ സന്ദേശത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസും മദ്ധ്യപ്രദേശ് പോലീസിനെ വിവരം നൽകിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് ഊർജ്ജിത അന്വേഷണം നടത്തിയത്.

മദ്ധ്യപ്രദേശ് സമാധാനത്തിന്റെ ദ്വീപാണെന്ന് നരോത്തം മിശ്ര പറഞ്ഞു. അതിനാൽ കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കാൻ കഴിയില്ല. കുറ്റവാളികൾക്ക് തക്ക ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: arrestNIAmadhyapradeshplicesarfaras
Share15TweetSendShare

Latest stories from this section

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

Discussion about this post

Latest News

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology