റായ്പുര്‍: ഛത്തിസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. നാരായാന്പുര് ജില്ലയിലെ ഛോട്ടിദോംഗര് പോലീസ് സ്റ്റേഷന് പരിധിയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരില്‍ മൂന്നു പേര് സ്ത്രീകളാണ്. കൊല്ലപ്പെട്ട നക്സലുകളുടെ പക്കല്‍നിന്ന് വന്‍തോതില്‍ ആയുധശേഖരവും കണ്ടെടുത്തതായി ബസ്തര്‍ റേഞ്ച് ഐജി പി.സുന്ദര്‍രാജ് വ്യക്തമാക്കി.
നക്സല്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ ബസ്തറിനോട് അതിരിടുന്ന പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെയാണ് സുരക്ഷാ സേന തെരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് കിലം വനമേഖലയില്‍ തെരച്ചില്‍ നടത്തവെ നക്സലുകള്‍ വെടിയുതിര്‍ത്തു. സേന നടത്തിയ തിരിച്ചടിയിലാണ് ഏഴുപേര്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നാലു പേരുടെ തലയ്ക്ക് പോലീസ് അഞ്ചുലക്ഷം രൂപ വിലയിട്ടിരുന്നു.
Discussion about this post