തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നതോടെ വിവാദ അറിയിപ്പുമായി വിജിലന്‍സ്. വന്‍കിട പദ്ധതികള്‍ക്കെതിരായ പരാതികള്‍ ഇനി സ്വീകരിക്കില്ലെന്ന് വിജിലന്‍സ് നോട്ടീസിലൂടെ അറിയിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് ബോര്‍ഡിലാണ് വിജിലന്‍സ് ഇങ്ങനെയൊരു നോട്ടീസ് പതിച്ചത്. വിവാദമായതോടെ നോട്ടീസ് ബോര്‍ഡില്‍ നിന്നും അത് നീക്കി.
സംസ്ഥാനം ഭരിക്കുന്നത് വിജിലന്‍സാണോ എന്ന് വരെ ഹൈക്കോടതി ചോദിച്ചിരുന്നു. ഹൈക്കോടതി പരാമര്‍ശത്തിന്റെ മറവിലാണ് ഇനി പരാതികളെ സ്വീകരിക്കില്ല എന്ന നിലപാട് നോട്ടീസാക്കി വിജിലന്‍സ് ഇറക്കിയത്.
Discussion about this post