കൊച്ചി; കടവന്ത്രയിൽ നടുറോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്‌ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുഞ്ഞിനെ കൊന്നതിന് ശേഷമാണോ എറിഞ്ഞതെന്നുള്ള സംശയവും ശക്തമാകുകയാണ്. കുഞ്ഞിനെ എറിഞ്ഞ ഫ്‌ളാറ്റിൽ ആൾത്താമസമില്ലെന്നാണ് സമീപ വാസികൾ പറയുന്നത്. പുറത്തുനിന്ന് ആരെങ്കിലും വന്നാണോ ഇത് ചെയ്തത് എന്നാണിപ്പോൾ പോലീസ് അന്വേഷിക്കുന്നത്.
Discussion about this post