പൂനെ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റിന് 119 റണ്‍സെന്ന നിലയിലായിരുന്ന ഓസീസ് പിന്നീട് തകരുകയായിരുന്നു.
156 പന്തില്‍ 68 റണ്‍സടിച്ച് ഓപ്പണര്‍ മാറ്റ് റെന്‍ഷോ അര്‍ധസെഞ്ചുറിയുമായി ക്രീസില്‍ നില്ക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്കിനും ഒഴികെ മറ്റാര്‍ക്കും ഓസീസ് നിരയില്‍ തിളങ്ങാനായില്ല. വയറ് വേദന മൂലം ക്രീസ് വിട്ട ശേഷം വീണ്ടും തിരിച്ചെത്തി ബാറ്റ് ചെയ്താണ് റെന്‍ഷാ ഓസീസിനായി അര്‍ധ സെഞ്ചുറി കുറിച്ചത്.
അഞ്ചു ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 58 പന്തില്‍ 57 റണ്‍സടിച്ച മിച്ചല്‍ സ്റ്റാര്‍ക്ക് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും ആര്.അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Discussion about this post