ഡല്‍ഹി: മകന്റെ ചികിത്സയ്ക്കുവേണ്ടി പ്രിയങ്കാഗാന്ധി പ്രചരണ രംഗംവിട്ടു. ഇതോടെ ‘കുടുംബ’ മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നിരാശയിലാണ്. കഴിഞ്ഞദിവസം ക്രിക്കറ്റ് കളിക്കിടെ പന്തു മുഖത്തുകൊണ്ടു പരുക്കേറ്റ മകന് റെയ്ഹാനൊപ്പം അവര്‍ ഹൈദരാബാദിലെ ആശുപത്രിയിലാണ്. യുപിയില്‍ പ്രിയങ്ക വ്യാപക പ്രചാരണം നടത്തുമെന്ന ധാരണയിലാണ് എസ്പി, കോണ്‍ഗ്രസുമായി സഖ്യ ചര്‍ച്ചകള്‍ നടത്തിയത്. ദുര്‍ബലമായ കോണ്‍ഗ്രസിന് നൂറിലേറെ സീറ്റുകള്‍ അവര്‍ വിട്ടുകൊടുക്കാന്‍ ഒരു കാരണവും അതായിരുന്നു.
യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഒരു വശത്തു പ്രചാരണം നടത്തുമ്പോള്‍ മറുവശത്ത് അഖിലേഷിന്റെ ഭാര്യ ഡിംപിളും പ്രിയങ്കയും താരപ്രചാരകരാകുമെന്നാണു കരുതപ്പെട്ടത്. പ്രിയങ്ക-ഡിംപിള്‍ സഖ്യത്തിന്റെ പോസ്റ്ററുകള്‍ യുപിയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിനു പിന്നാലെയാണു സഖ്യത്തില്‍ കല്ലുകടിയുണ്ടായത്. റായ്ബറേലിയിലും അമേഠിയിലും എസ്പി, സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതു കോണ്‍ഗ്രസിന് അമര്‍ഷമുണ്ടാക്കി.
രണ്ടിടത്തുമായി നാലു മണ്ഡങ്ങളില്‍ ഇരുകൂട്ടരുടെയും സ്ഥാനാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നു. പ്രിയങ്ക കുടുംബമണ്ഡലങ്ങളില് മാത്രം പ്രചാരണം നടത്താന്‍ തീരുമാനമായത് ഈ വിവാദത്തിനു പിന്നാലെയാണ്. കഴിഞ്ഞദിവസം രാഹുല്‍ഗാന്ധിക്കൊപ്പം പ്രിയങ്ക നടത്തിയ പ്രചാരണം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ദത്തുപുത്രനായ നരേന്ദ്രമോദിയെ യുപിക്ക് ആവശ്യമില്ലെന്നു പ്രിയങ്ക പറഞ്ഞതു ഹിറ്റായി. നാലാംഘട്ടത്തില്‍ റായ്ബറേലിയിലും അഞ്ചാംഘട്ടത്തില്‍ അമേഠിയിലും തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു പ്രിയങ്ക രംഗംവിട്ടത്.
Discussion about this post