പൂനെ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തി ഓസ്ട്രേലിയ. 441 റണ്‍സിന്റെ വമ്പന്‍ വിജയ ലക്ഷ്യമാണ് ഓസീസ് മുന്നോട്ടുവച്ചിരിക്കുന്നത്.
155 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസ്ട്രേലിയ നായകന് സ്റ്റീവ് സ്മിത്തിന്റെ ഉജ്ജ്വല സെഞ്ച്വറി മികവില്‍ 285 റണ്‍സ് കൂടി ചേര്‍ത്തു. ഇതോടെ 440 റണ്‍സ് ആകെ ലീഡായി. നാല് വിക്കറ്റിന് 143 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഉച്ചഭക്ഷണത്തിന് മുമ്പ് 285ന് ആള്‍ഔട്ടായി.
31 റണ്‍സെടുത്ത മാര്‍ഷാണ് ഇന്ന് ആദ്യം പുറത്തായത്. ജഡേജയ്ക്കായിരുന്നു വിക്കറ്റ്. വെയ്ഡും(20) സ്റ്റാര്‍ക്കും(30) വാലറ്റത്ത് സ്മിത്തിന്(109) മികച്ച പിന്തുണ നല്‍കിയതോടെ ലീഡ് 400 കടന്നു. ഇന്ന് വീണ ആറ് വിക്കറ്റില്‍ രണ്ടെണ്ണം വീതം ജഡേജയും ഉമേഷ് യാദവും നേടി.
മികച്ച ടേണ്‍ നല്കുന്ന പിച്ചില്‍ ഓസീസ് മുന്നോട്ട് വച്ച വിജയലക്ഷ്യം ഇന്ത്യയെ സംബന്ധിച്ച് ഏറെ ദുഷ്കരമാണ്. മികച്ച ചെുറുത്തുനില്പ്പിലൂടെ വിജയിച്ചാല്‍ അത് ഒരുപക്ഷേ പുതിയ റെക്കോഡുമായിരിക്കും.
Discussion about this post