ലക്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 11 ജില്ലകളിലെ 51 മണ്ഡലങ്ങളിലേക്കായി 608 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്.
അമേത്തിയും സുല്‍ത്താന്‍പൂരുമാണ് ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ജില്ലകള്‍. അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള സുല്‍ത്താന്‍പുര്‍ ബിജെപി നേതാവ് വരുണ്‍ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമാണ്. രാഹുലിന്റെ മണ്ഡലമാണ് അമേത്തി. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ചന്ദ്രശേഖര്‍ കനൗജിയുടെ മരണത്തെത്തുടര്‍ന്ന് ആലാപുര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
എസ്പിയുടെ മന്ത്രിമാരായ ഗായത്രിപ്രസാദ് പ്രജാപതി, വിനോദ് കുമാര്‍ സിങ്, തേജ്‌നാരായണ്‍ പാണ്ഡെ, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് രാം അചല്‍ രാജ്ബര്‍ തുടങ്ങിയവര്‍ ഇന്ന് ജനവിധി തേടുന്നുണ്ട്.
Discussion about this post