ലഖനൗ: ഉത്തര്‍പ്രദേശില്‍ ബിജെപി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയുടെയും പ്രതിപക്ഷമായ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെയും പരാജയം ഉറപ്പാണെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മാവുവില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ബിജെപി വിജയ ഹോളി ആഘോഷിക്കും. ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും മോദി പറഞ്ഞു.
Discussion about this post