വാഷിങ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കാരോലിനയില്‍ ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചു. ലങ്കാസ്റ്ററിലെ വ്യവസായിയായ ഹാര്‍നിഷ് പട്ടേലാണ് വീട്ടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നില്‍ വംശീയാക്രമണമാണോ എന്ന് പറയാറിയിട്ടില്ലെന്ന് യുഎസ് സൈനികോദ്യോസ്ഥര്‍ വ്യക്തമാക്കി.
കഴിഞ്ഞാഴ്ച നടന്ന വംശീയക്രമണത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അപലപിച്ചതിന് പിന്നാലെയാണ് വീണ്ടും ഇന്ത്യന്‍ വംശജന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.
Discussion about this post