എട്ടുദിവസമായ കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുകയാണ് ഡല്‍ഹിയിലെ ഒര കുടുംബം. രശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ അസുഖം കൂടിയതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായി. ആശുപത്രി മാറ്റേണ്ട സാഹചര്യത്തിലും കുട്ടിയുടെ ജീവന്റെ കാര്യത്തില്‍ ആശങ്കയിലായിരുന്ന ആശുപത്രി അധികൃതര്‍. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് ഡല്‍ഹിയിലെ കുട്ടിയെ ആശുപത്രി മാറ്റുന്നതിനായി ട്രാഫിക് നിയന്ത്രണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
പ്രധാനമന്ത്രിയോടും ഡല്‍ഹി പോലിസിനോടും കടപ്പെട്ടിരിക്കുന്നുവെന്ന് മാതാപിതാക്കള്‍ അരിയിച്ചു.
‘പ്രധാനമന്ത്രി ഇന്നു ഞങ്ങളുടെ ദൈവമാണ്.’ ധ്രുപജ്യോതി കലൈത ഇമെയിലിലൂടെ അറിയിച്ചു. കുട്ടിയുടെ ജീവന് രക്ഷിക്കാനായി ഞങ്ങള്‍ ഒരുപാട് പേരെ കാണുകയും അപേക്ഷിക്കുകയും ചെയ്തു. ആരും ഞങ്ങളെ സഹായിക്കാനായി മുന്നോട്ട് വന്നില്ല. കുട്ടിക്ക് എന്തു സംഭവിക്കുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. കുട്ടി അപകട നില തരണം ചെയ്തതായി ഡോകടര്‍മാര്‍ ഞങ്ങളെ അറിയിച്ചു.
പ്രസവത്തില്‍ തന്നെ കുട്ടയ്ക്ക് ശ്വാസകോശ സംബന്ധായ അസുഖം ഉള്ളതായി സ്ഥിരീകരിച്ചിരുന്നു. വിദഗ്ധചികിത്സയ്ക്കായി ആശുപത്രി മാറ്റേണ്ട ഘട്ടം വന്നു. ദിബ്രുഗഡില്‍ ആദിത്യ ആശുപത്രിയില്‍ എയര്‍ ആംബുലന്‍സ് ഉള്‍പ്പെയുള്ള സംവിധനങ്ങള്‍ ഒരുക്കി.അതേ സമയം ഇന്ദിരാഗാന്ധി വിമാനത്താവള്ത്തിലേക്ക് ഉള്ള യാത്ര ട്രാഫിക് കടമ്പ ജിവന് അപകടം ഉണ്ടാക്കുമെന്നായിരുന്നു ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.
‘ സുരക്ഷിതമായി യഥാസമയം വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കുക ഞ്ങ്ങളുടെ സങ്കല്പത്തിനുമപ്പുറത്തായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം എത്തിയതോടെ എല്ലാ ളുപ്പമായി. ഡല്‍ഹി പോലിസ് വളരെ പ്രഫഷണലായാണ് വിഷയം കൈകാര്യം ചെയ്തതെന്നും കലൈത പറയുന്നു.
Discussion about this post