വാരണാസി: തന്റെ മണ്ഡലമായ വാരാണാസിയില്‍ പ്രചാരണത്തിന്റെ മൂന്നാം ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാദ്വ ഗാട്ട് ആശ്രമം സന്ദര്‍ശിച്ചു. യാദവന്മാര്ക്ക് എറ്റവും പ്രാധാന്യമുള്ള സ്ഥലമാണ് ഗാട്ട് ആശ്രമം.പ്രധാന മന്ത്രി എത്തുന്നതറിഞ്ഞ് നൂറു കണക്കിനാളുകളാണ് അവിടെ ഒത്തുകൂടിയത്. മോദി മോദി എന്ന മുദ്രാവാക്യത്തോടെയാണ് ജനങ്ങള്‍ പ്രധാനമന്ത്രിയെ വരവേറ്റത് . ആശ്രമത്തിലെ ഗോശാലയും സന്ദര്‍ശിച്ച് പശുക്കള്‍ക്ക് തീററയും നല്കി. അതിനു ശേഷം ആശ്രമ ഗുരു ശറണാന്ദാനന്ദുമായി പത്തു മിനിറ്റോളം ചര്‍ച്ച നടത്തുകയും ചെയ്തു.
മുന്‍ മുഖ്യമന്ത്രിയും സമാജ്വാദ് പാര്‍ട്ടി നോതാവുമായ മുലായംസിങ്ങ് യാദവ് തെരഞ്ഞെടുപ്പിന് മുമ്പ് ആശ്രമത്തില്‍ എത്തി അനുഗ്രഹം വാങ്ങിക്കുന്ന പതിവുണ്ടായിരുന്നു. മോദിയുടെ സന്ദര്‍ശനത്തില്‍ ആശ്രമം ഭാരവാഹികള്‍ സന്തോഷം പ്രകടിപ്പിച്ചു. അഖിലേഷ് യാദവിനെയും മറ്റ് നേതാക്കളെയും ആശ്രമത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
വീഡിയൊ
#WATCH Varanasi: PM Modi feeds cows at Gaushala in Gadwaghat Ashram pic.twitter.com/tYdjzPuwPl
— ANI (@ANI) March 6, 2017
Discussion about this post