ലഖനൗ: ചിലയിടങ്ങളില്‍ പ്രചരണത്തിനെത്തുമ്പോള്‍ അഖിലേഷ് യാദവിന്റെ ഭാര്യയും എംപിയുമായ ഡിംപിള്‍ യാദവ് പൊട്ട് തൊടാതെയും, മംഗല്യസൂത്രം ധരിക്കാതെയും എത്തുന്നത് ചര്‍ച്ചയാക്കി വിമര്‍ശകര്‍. ചില ഇടങ്ങളിലെ പ്രചരണങ്ങളില്‍ പൊട്ട് കുത്തി മംഗല്യ സൂത്രം ധരിച്ചെത്തുന്ന ഡിംപിള്‍ മറ്റ് ചില പ്രദേശങ്ങളിലെത്തുമ്പോള്‍ ഇത് ഒഴിവാക്കുന്നത് മനപൂര്‍വ്വമെന്നാണ് ചിലരുടെ കണ്ടെത്തല്‍.
മുസ്ലിംഭൂരിപക്ഷ പ്രദേശങ്ങളിലെ പ്രചരണത്തിനെത്തുമ്പോള്‍ ഡിമ്പില്‍ ഹിന്ദു ആചാരപ്രകാരമുള്ള ചിഹ്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നു എന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നു. ഇരു മേഖലകളിലും ഉള്ള പ്രചരണത്തിന്റെ ഫോട്ടോകോളും സോഷ്യല്‍ മീഡിയകളില്‍ ഇതിന് തെളിവായി നിരത്തുന്നുണ്ട്.
അഖിലേഷ് യാദവിന്റെയും ഡിമ്പിള്‍ യാദവിന്റെയും ഇരട്ടമുഖവും കാപട്യവുമാണ് ഇതിലൂടെ തെളിയുന്നുവെന്നാണ് വിമര്‍ശനം.
താല്‍ക്കാലികമായ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി പാരമ്പര്യവും സംസ്‌ക്കാരവും തള്ളിപറയുന്നത് ശരിയല്ലെന്നും വിമര്‍ശകര്‍ പറയുന്നു. സമാജ് വാദി പാര്‍ട്ടിയും, അഖിലേഷ് യാദവും മുസ്ലിം പ്രീണനം നടത്തുകയാണെന്ന് പ്രചപണത്തിലുടനീളം ബിജെപിയും ബിഎസ്പിയും ആരോപിച്ചിരുന്നു.
Discussion about this post