സ്വന്തം രാജ്യത്തെ യുവതികളെ അല്ലാത്തവരെ വിവാഹം ചെയ്യുമ്പോൾ യുവാക്കൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ചൈന. വിദേശയുവതികളെ യുവാക്കൾ തേടിപ്പിടിച്ച് വിവാഹം ചെയ്യുന്ന പ്രവണത വർദ്ധിച്ചതോടെയാണ് ഇത്തരത്തിലൊരു മുന്നറിയിപ്പുമായി ഭരണകൂടം എത്തിയത്.. സ്ത്രീ-പുരുഷ അനുപാതത്തിൽ വലിയ അന്തരം അനുഭവിക്കുന്ന ചൈനയിൽ നിരവധി യുവാക്കൾക്ക് പെണ്ണുകിട്ടാത്ത അവസ്ഥയുണ്ട്. ഇതോടെയാണ് അയൽരാജ്യങ്ങളായ ബംഗ്ലാദേശ്,നേപ്പാൾ,മ്യാന്മർ എന്നീ രാജ്യങ്ങളിൽ നിന്നും യുവതികളെ അനധികൃതമായി എത്തിച്ചാണ് വിവാഹം കഴിക്കുന്നത്. മനുഷ്യക്കടത്തിലൂടെയും പെൺകുട്ടികളെ ചൈനയിൽ എത്തിച്ച് വിവാഹം കഴിക്കാറുണ്ട്.
മികച്ച ജോലി,ജീവിതസാഹചര്യം എന്നിവ വാഗ്ദാനം ചെയ്താണ് ചിലർ യുവതികളെ ചൈനയിൽ നിന്ന് എത്തിക്കുന്നത്. അതിദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെ പണം നൽകി സ്വാധീനിച്ചും എത്തിക്കുന്നുണ്ടെന്നാണ് വിവരം.
ഒറ്റകുട്ടി പോളിസി നിലവിലിരുന്ന കാലഘട്ടത്തിൽ പെൺകുഞ്ഞാണ് ഗർഭാവസ്ഥയിൽ എന്നറിഞ്ഞാൽ, ഗർഭഛിദ്രം ചെയ്യുന്നവരുടെ എണ്ണം ചൈനയിൽ കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്തെ ആൺ-പെൺ അനുപാതം വളരെ അപകടകരമായ അവസ്ഥയിലാണ്. കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഏതാണ്ട് 30 മില്യൺ ചൈനീസ് പുരുഷന്മാർക്ക് പങ്കാളികളെ കണ്ടെത്താനേ സാധിക്കില്ലെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെയാണ് വിദേശവധുക്കൾക്ക് ഡിമാൻഡ് വർദ്ധിക്കുന്നതും.
‘ഒരു വിദേശ ഭാര്യയെ വാങ്ങുക’ എന്ന ആശയം നിരസിക്കാനും ബംഗ്ലാദേശിൽ വിവാഹം കഴിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കാനും ഭരണകൂടം അഭ്യർത്ഥിക്കുന്നു. വിവാഹത്തിന്റെ മറവിൽ ബംഗ്ലാദേശി സ്ത്രീകളെ ചൈനയിൽ വിൽക്കുന്നതായി ആരോപിക്കപ്പെടുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ക്രിമിനൽ സംഘങ്ങൾ ഈ മനുഷ്യക്കടത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായും വിവരങ്ങളുണ്ട്.
ചൈനീസ് നിയമം അനുസരിച്ച്, വിവാഹ ഏജൻസികൾ അതിർത്തി കടന്നുള്ള വിവാഹ സേവനങ്ങൾ സുഗമമാക്കുന്നതിനോ മറച്ചുവെക്കുന്നതിനോ വിലക്കുണ്ട്, കൂടാതെ വ്യക്തികൾ ലാഭത്തിനോ വഞ്ചനയിലൂടെയോ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിലക്കപ്പെട്ടിരിക്കുന്നു.പ്രണയ-വിവാഹ തട്ടിപ്പുകൾക്ക് ഇരയായവർ ഉടൻ തന്നെ ചൈനയിലെ പൊതു സുരക്ഷാ അധികാരികളെ അറിയിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.
Discussion about this post