കല്‍പ്പറ്റ: യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ആറ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫി. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങള്‍ തിരിച്ചറിയല്‍ പരേഡിനു ശേഷമേ വെളിപ്പെടുത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യത്തീംഖാനയിലെ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. എട്ട്, ഒമ്പത് കളാസുകളില്‍ പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികളാണ് ക്രൂര പീഡനത്തിനിരയായത്. പ്രലോഭനത്തിലൂടെ പെണ്‍കുട്ടികളെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയും പെണ്‍കുട്ടികള്‍ പിന്‍മാറിയപ്പോള്‍ നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഹോട്ടലുടമയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്.
ഹോട്ടലില്‍ നിന്ന് പെണ്‍കുട്ടി ഇറങ്ങി വരുന്നത് ശ്രദ്ധയില്‍പെട്ട യത്തീംഖാനയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയരാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
Discussion about this post