ലക്നോ: യുപിയില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. ബിഎസ്പിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാകുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നത്. ലീഡ് നില 20 സീറ്റിലേക്കു ചുരുങ്ങി.
2007-ല്‍ 206 സീറ്റു നേടി അധികാരം പിടിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞത്. 2012-ല്‍ 80 സീറ്റുകള്‍ നേടി വലിയ പരിക്കില്ലാതെ നില്ക്കാന് പാര്‍ട്ടിക്കു കഴിഞ്ഞിരുന്നു. എന്നാല്‍, ബിജെപിയുടെ തേരോട്ടത്തില്‍ എസ്പി-കോണ്‍ഗ്രസ് സംഖ്യം പോലും പിടിച്ചുനില്ക്കാന് വിഷമിച്ചപ്പോള്‍ ബിഎസ്പിക്കു കനത്ത തിരിച്ചടി നേരിടുന്ന കാഴ്ചയാണ് യുപിയില്‍ കാണുന്നത്.
രാജ്യത്ത് ബിഎസ്പിക്കു ഏറ്റവും ശക്തമായ സ്വാധീനമുള്ള യുപിയിലുണ്ടായ പരാജയം വരുംനാളുകളില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Discussion about this post