ഗോവ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി-12, കോണ്‍ഗ്രസ്-16 മറ്റുള്ളവര്‍ 8 എന്നിങ്ങനെയാണ് ഇപ്പോള്‍ പുറത്ത് വരുന്ന കക്ഷി നില.
ചില സ്വതന്ത്ര പാര്‍ട്ടികളുടെ പിന്തുണയാണ് ഗോവയില്‍ ഭരിക്കുന്നത് ആരായിരിക്കും എന്ന് തീരുമാനിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചില കക്ഷികള്‍ നേരത്തെ ബിജെപി സഖ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവയാണ്. ഇവരുടെ പിന്തുണ ബിജെപി നേടിയാല്‍ അവര്‍ക്ക് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞേക്കും. നേരിയ മുന്‍തൂക്കം കോണ്‍ഗ്രസിന് മുതലെടുക്കാന്‍ കഴിയുമോ എന്നും കണ്ടറിയേണ്ട കാര്യമാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്രഭരിക്കുന്ന കക്ഷിയായ ബിജെപിയ്‌ക്കൊപ്പം നില്‍ക്കുകയാവും പല സ്വതന്ത്ര കക്ഷികള്‍ക്കും ഗുണകരമാവുക എന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് ആത്മഹത്യാപരമാരും എന്ന് മുന്നറിയിപ്പും രാഷ്ട്രീയ നിരീക്ഷകര്‍ ചെറിയ കക്ഷികള്‍ക്ക് നല്‍കുന്നു.
Discussion about this post