വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനെതിരെ വംശീയ അധിക്ഷേപം നടത്തിയ അമേരിക്കക്കാരനെതിരെ കേസെടുത്തു. ജെഫ്രി അലെന്‍ ബുര്ഗെസ്സ് എന്ന 54കാരനെതിരെയാണ് യുഎസ് പോലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറിലാണ് ഇന്ത്യക്കാരനായ അങ്കൂര്‍ മെഹ്തക്കെതിരെ ഇയാള്‍ വംശത്തിന്റെയും നിറത്തിന്റെയും ദേശീയതയുടേയും പേരില്‍ ക്രൂരമായി അധിക്ഷേപിച്ചത്. അമേരിക്കയിലെ ഒരു ഫെഡറല്‍ ജൂറിയാണ് റസ്റ്റോറന്റില്‍ വെച്ച് ബുര്ഗെസ്സ് വംശീയ വിദ്വേഷം നടത്തിയതിന് ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
സൗത്ത് ഹില്‍സിലെ റെഡ് റോബിന് റസ്റ്റോറന്റില്‍ ബുര്ഗെസ്സിന് സമീപത്ത് മെഹ്ത വന്നിരുന്നത് ഇയാളെ നിരാശനാക്കി. ‘നിങ്ങള്‍ക്കൊപ്പമോ നിങ്ങളുടെ സമൂഹത്തോടൊപ്പമോ ഇരിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. ഇങ്ങനെ പറഞ്ഞ ശേഷം ബുര്ഗെസ്സ് മുസ്ലിം വിരുദ്ധ പരമാശങ്ങളും വംശീയ അധിക്ഷേപവും നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പത്തു വര്‍ഷം തടവും 250,000 ഡോളര്‍ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അടുത്ത കാലത്തായി അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്നുണ്ട്. ഫെബ്രുവരിയില്‍ രണ്ടു ഇന്ത്യക്കാര്‍ക്കെതിരെ നടന്ന വെടിവെപ്പില്‍ ശ്രീനിവാസ് കുചിഭോട്ട്ലെ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ചില്‍ ഒരു സിഖ് യുവാവിന് വെടിവെപ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post