ഇരിട്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ മദ്രസ അദ്ധ്യപകനെ റിമാന്‍ഡ് ചെയ്ത് മട്ടന്നൂര്‍ കോടതി. വയനാട് സ്വദേശിയായ മുഹമ്മദ് റാഫിയുടെമേല്‍ പോസ്‌കോ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചക്കടു നസ്‌റുത്തുല്‍ മദ്രസയില്‍ മതപഠനത്തിനെത്തുന്ന നാലു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കഴിഞ്ഞ ആഴ്ച പ്രതി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കുട്ടികളുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിന്മേലാണ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
Discussion about this post