ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കല്ലാതെ മറ്റാര്‍ക്കും ജമ്മുകശ്മീരിന്റെ മുറിവുകള്‍ ഉണക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. അനന്ത്നാഗ് നിയോജക മണ്ഡലത്തിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സഹോദരന് മുഫ്തി തസ്സാദുക്ക് ഹുസൈനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു മുഫ്തി.
‘പാകിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ കഴിവുള്ള ഒരു നേതാവ് ഉണ്ടെങ്കില്‍ അത് പ്രധാനമന്ത്രി മോദിയാണ്. മന്മോഹന് സിംഗ് പത്തുവര്‍ഷം പ്രധാനമന്ത്രിയായിരുന്നു. പാകിസ്ഥാനില്‍ ജനിച്ചതുകൊണ്ട് അവിടം സന്ദര്‍ശിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിലും അതിനുള്ള ധൈര്യം ഉണ്ടായില്ല. ഇനി പാകിസ്ഥാനുമായി ചര്‍ച്ചകള്‍ ആരംഭിച്ച് ജമ്മു കാശ്മീരിന്റെ മുറിവുകള്‍ ഉണക്കാന്‍ സാധിക്കുന്ന ഒരാളുണ്ടെങ്കില്‍ അത് നരേന്ദ്രമോദി ജി മാത്രമാണ്. മറ്റാരുമല്ല.’ മുഫ്തി പറഞ്ഞു
Discussion about this post