ധര്‍മ്മശാല: ഇന്ത്യയ്ക്കെതിരായ അവാസാന ക്രിക്കറ്റ് ടെസ്റ്റില്‍ 300 റണ്‍സിന് ഓസീസ് പുറത്തായി. 20-ാം ടെസ്റ്റ് സെഞ്ചുറി സ്മിത്ത് നേടി. ഈ പരമ്പരയിലെ സ്മിത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. രണ്ടാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്ത്ഡേവിഡ് വാര്‍ണര്‍ സഖ്യം 134 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. റാഞ്ചി ടെസ്റ്റിനിടെ തോളിനു പരുക്കേറ്റ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പുറത്തിരിക്കുന്ന സാഹചര്യത്തില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. ടീമില്‍ രണ്ടു നിര്‍ണായക മാറ്റങ്ങളുമായാണ് ഇന്ത്യ ‘ഫൈനല്‍’ ടെസ്റ്റിന് ഇറങ്ങിയത്. വിരാട് കോഹ്ലിക്കു പകരം യുവതാരം കുല്‍ദീപ് യാദവും ഇഷാന്ത് ശര്‍മയ്ക്കു പകരം ഭുവനേശ്വര്‍ കുമാറും ടീമില്‍ ഇടംനേടി.
1-1ല്‍ നില്ക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്കു കിരീടം സ്വന്തമാകൂ. സമനില കൊണ്ട് ഓസ്ട്രേലിയയ്ക്കു കിരീടം നിലനിര്‍ത്താം. കഴിഞ്ഞ ടെസ്റ്റില്‍ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് ഓസീസിന്റെ പടയൊരുക്കം.
Discussion about this post