കന്‍സാസ്: വംശീയാക്രമണത്തിനിരയായ ശ്രീനിവാസ് കുച്ചിബോട്ലയെന്ന ഇന്ത്യക്കാരനെ അമേരിക്കക്കാരനായ ആദം പ്യുരിന്റോണ്‍ വെടിവെച്ച് കൊല്ലുമ്പോള്‍ സ്വന്തം ജീവന് പണയപ്പെടുത്തി രക്ഷിക്കാന്‍ ശ്രമിച്ചയാളാണ് ഇയാന്‍ ഗ്രില്ല്യോട്ട്. വംശീയത മുഴുവന്‍ അമേരിക്കകാരുടെയും രക്തത്തില്‍ ഇല്ല എന്ന് സ്വന്തം ജീവന് പണയപ്പെടുത്തി തെളിയിക്കുകയായിരുന്നു ഇയാന്‍. വംശീയ വിദ്വേഷ അധിക്ഷേപങ്ങള്‍ പെരുകുകയും കുടിയേറ്റ വിരുദ്ധനിലപാട് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ അമേരിക്ക എന്ന രാജ്യത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള പ്രതീക്ഷ വാനോളം ഉയര്‍ത്തിയ ചെറുപ്പക്കാരനാണ് ഇയാന്‍. അതു കൊണ്ട് തന്നെയാണ് അമേരിക്കന്‍ ഇന്ത്യക്കാര്‍ ഇയാനിനോടുള്ള അവരുടെ സ്നേഹം ഒരു വീട് വെക്കാനുള്ള 65 ലക്ഷം രൂപ (ഒരുലക്ഷം അമേരിക്കന്‍ ഡോളര്‍) നല്‍കിക്കൊണ്ട് പ്രകടിപ്പിച്ചതും.
സ്വന്തം ജീവന് ഒരു നിമിഷം മറന്നാണ് ഗ്രില്ല്യോട്ട് പ്യുരിന്റോണ്‍ എന്ന കുറ്റവാളിയെ നേരിട്ടത്. ആക്രമിയെ കീഴ്പ്പെടുത്തുന്നതിനിടയില്‍ സ്വന്തം നെഞ്ചിലും കൈകളിലുമായി ഒന്‍പത് വെടിയുണ്ടകളാണ് ഈ 24കാരന് ഏറ്റുവാങ്ങിയത്. ശ്രീനിവാസിനെ വെടിവെക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ അലോക് മദസാനിയും സമീപമുണ്ടായിരുന്നു. ഗ്രില്ല്യോട്ടിന്റെ സമയോചിതമായ ഇടപെടലാണ് അലോകിനെ രക്ഷിച്ചത്.
ഹൂസ്റ്റണില്‍ അമേരിക്കന്‍ ഇന്ത്യക്കാരുടെ കൂട്ടായ്മയില്‍ ഇയാനിനെ ആദരിക്കുകയും ‘യഥാര്‍ഥ അമേരിക്കന്‍ പൗരന്’ എന്ന് ഇയാനെ വാഴ്ത്തുകയും ചെയതു. 65ലക്ഷത്തോളം രൂപയാണ് ഈ അമേരിക്കന്‍ യുവാവിന് ഇന്ത്യക്കാര്‍ പിരിച്ചു നല്‍കിയത്. യു എസിലെ ഇന്ത്യന്‍ അംബാസഡര്‍ നവതേജ് സര്‍ണയാണ് തുക ഇയാനിന് കൈമാറിയത്.
സുഹൃത്തുക്കളോടൊപ്പം കന്‍സാസിലെ ബാറില്‍ ഇരിക്കുമ്പോഴാണ് പ്യുരിന്റോണ്‍ ശ്രീനിവാസിനും സുഹൃത്തുക്കള്‍ക്കും നേരെ വെടിയുതിര്‍ക്കുന്നത്
Discussion about this post