ധര്‍മ്മശാല: ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് പരമ്പര നേട്ടമാണിത്. ധര്‍മ്മശാലയില്‍ നടന്ന നാലാം ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പരന്പരയില്‍ കെ എല്‍ രാഹുല്‍ ആറാം അര്‍ദ്ധ സെഞ്ചുറി നേടി.
ഓസ്ട്രേലിയക്കെതിരായ നാല് ടെസ്റ്റുകളുള്ള പരമ്പരയിലെ അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫി സ്വന്തമാക്കിയത്. ജയിക്കാന്‍ 106 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 23.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.
ലോകേഷ് രാഹുല്‍ 52 ഉം ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 38 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുരളി വിജയ് (8), ചേതേശ്വര്‍ പൂജാര (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വിജയിനെ കമ്മിന്‍സ് റണ്ണൗട്ടാക്കിയപ്പോള്‍ പൂജാര റണ്ണൗട്ടാവുകയായിരുന്നു.
പൂനെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയ 333 റണ്‍സിന് ജയിച്ചപ്പോള്‍ ബെംഗളൂരുവില്‍ നടന്ന രണ്ടാം ടെസ്റ്റ് 75 റണ്‍സിന് ഇന്ത്യ സ്വന്തമാക്കി. റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലനിലായതോടെയാണ് അവസാന ടെസ്റ്റ് നിര്‍ണായകമായത്.
Discussion about this post