അമരാവതി: തെലുങ്ക് സൂപ്പര്‍താരം പവന് കല്യാണുമായി വീണ്ടും യോജിച്ച് ആന്ധ്രയില്‍ രാഷ്ട്രീയ മുന്നേറ്റം നടത്താന്‍ ബിജെപി തയ്യാറെടുക്കുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ കല്യാണിന്റെ പാര്‍ട്ടിയായ ജനസേനപാര്ട്ടിക്ക് കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പവന് കല്യാണിന്റെ ജനസേനാ പാര്‍ട്ടിയുമായി യോജിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ ഹരിബാബു മാധ്യമങ്ങളെ അറിയിച്ചു.
ജനസേനയോട് അകലാന്‍ ബിജെപിക്ക് ഉദ്ദേശിക്കുന്നില്ലെന്ന് ഹരിബാബു വ്യക്തമാക്കി. പവന് കല്യാണ്‍ ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹോദരനും താരവുമായ ചിരഞ്ജീവി രൂപം കൊടുത്ത പ്രജാരാജ്യമെന്ന പാര്‍ട്ടിക്ക് കാര്യമായ തരംഗം ഉണ്ടാക്കാന്‍ സാധിക്കാത്ത സമയത്താണ് പവന്നിന്റെ രാഷ്ട്രീയ രംഗപ്രവേശനം. നേരത്തെ ആന്ധ്രപ്രദേശിന് പ്രത്യേക പദവി കൊടുക്കാത്തതിന് ബിജെപിയെയും ടിഡിപിയേയും വിമര്‍ശിച്ച് അദ്ദേഹം രംഗത്ത് വന്നിരുന്നു.മുന്‍പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ജനസേന പാര്‍ട്ടി രൂപീകരിച്ചത്. രൂപീകരണം മുതല്‍ കാര്യമായ മുന്നേറ്റം കാഴ്ചവയ്ക്കുവാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.
ബിജെപിക്ക് ആന്ധ്രയിലുള്ള 46,000ത്തിലധികം ബൂത്തുതല സമിതികള്‍ ശക്തമാക്കണമെന്ന് ആന്ധ്രയുടെ മേല്‍നോട്ടം നിര്‍വ്വഹിക്കുന്ന സിദ്ധാര്‍ഥ് നാഥ് സിങ്ങ് പറഞ്ഞു. യുപിയിലെ അടക്കം മുന്നേറ്റം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രകൂടി ബിജെപി വരുതിയില്‍ വരുത്തിയാല്‍ രാജ്യത്തെ പ്രധാന സംസ്ഥാനങ്ങള്‍ എല്ലാം തന്നെ ബിജെപി ഭരണത്തിലേക്ക് എത്തും.
Discussion about this post