കൊച്ചി: ജിഷ വധക്കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗത്തിന്റെ ഹര്‍ജി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് പ്രതിഭാഗം അപേക്ഷ നല്‍കിയത്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കണം. വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി പരിശോധിക്കണമെന്നും പ്രതിഭാഗം ആവശ്യമുന്നയിച്ചു. അമീര്‍ ഉള് ഇസ്ലാമാണോ പ്രതിയെന്ന് വിജിലന്‍സ് സംശയം പ്രകടിപ്പിച്ചിരുന്നു.
ഇപ്പോള്‍ പ്രതിയായ അമീറുള്‍ ഇസ്ലാമാണോ യഥാര്‍ത്ഥ പ്രതിയെന്ന് വിജിലന്‍സ് സംശയം പ്രകടിപ്പിച്ചതിനാല്‍ വിചാരണ നിര്‍ത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റീസിനും അപേക്ഷ നല്‍കുമെന്നും പ്രതിഭാഗം അഭിഭാഷകന് ആളൂര്‍ വ്യക്തമാക്കി.
Discussion about this post