തിരുവനന്തപുരം : ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ നടന്ന കയ്യാങ്കളിയുടെ വിശദീകരണവുമായി എംഎം ഹസനും,പി ശിവദാസന്‍ നായരും. എല്‍ഡിഎഫി എംഎല്‍എമാരെ ആക്രമിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. വനിതാ എംഎല്‍എമാരെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയാണ് ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് എംഎം ഹസന്‍ പറഞ്ഞു. വനിതാ എംഎല്‍എമാരെ എല്‍ഡിഎഫ് സമരായുധമാകക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിലെ ആക്രസംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളുമായാണ് ശിവദാസന്‍ നായര്‍ സംഭവം വിശദീകരിച്ചത്. തനിക്കെതിരെയുള്ള ആരോപണം ഹീനമാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ജമീല പ്രകാശത്തെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. സഹോദരനെയും ,സുഹൃുത്തിനെയും തിരിച്ചറിയാനുള്ള വിവേകം വേണം. ജമീല പ്രകാശം ബഹളത്തിനിടെയില്‍ കെ.എം മാണിയെ പത്രം ഉപയോഗിച്ച് എറിഞ്ഞിരുന്നു.വനിതാഎംഎല്‍എമാര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ ആക്രമിക്കാനും ശ്രമിച്ചു.ഒരു പുരുഷനെ തളര്‍ത്തുന്ന ആരോപണമാണ് ജമീല തനിക്കെതിരെ ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post