ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തില്‍ പ്രതിസന്ധിയിലായ സിപിഐ ബിജെപിയെ ചെറുക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ബിജെപിയെ ചെറുക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമം ആരംഭിച്ചു. ഫാസിസ്റ്റ് പ്രത്യയശാസ്ത്രമുള്ള കേന്ദ്ര സര്‍ക്കാരിനെ ചെറുക്കാന്‍ മതേതര ശക്തികളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് പാര്‍ട്ടി വിലയിരുത്തി. ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നിസാരമായി കാണാനാകില്ലെന്നും അതിനാല്‍ ബിജെപിയെ പ്രതിരോധിക്കാന്‍ വിശാല രാഷ്ട്രീയ ഐക്യം രൂപം കൊള്ളേണ്ടത് അനിവാര്യമാണെന്നും യോഗം വിലയിരുത്തി.
കഴിഞ്ഞയിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം നിസാരമായി കാണാനാകില്ലെന്നും ദേശീയ മതേതര ബദല്‍ രൂപവത്കരിക്കാന്‍ കോണ്‍ഗ്രസുമായും സഖ്യമാകാമെന്നും പാര്‍ട്ടി ദേശീയ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. ഇതനുസരിച്ച് സഖ്യരൂപവത്കരണ ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസുമായും ബിജെപിയുമായും തുല്യദൂരം പാലിക്കണമെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നിലനില്‍ക്കെ തന്നെയാണ് മാറിയ രാഷ് ട്രീയ സാഹചര്യത്തില്‍ പുതിയ നീക്കങ്ങള്‍.
അതേസമയം കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ അന്വേഷണങ്ങള്‍ക്ക് സമയമായെന്ന് ദേശീയ എക്സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം പ്രതികരിച്ചു. ബിജെപിയെ പ്രതിരോധിക്കാന്‍ വിശാല രാഷ് ട്രീയ സഖ്യം രൂപംകൊള്ളേണ്ടതിന്റെ ആവശ്യകത ദേശീയ എക്സിക്യുട്ടീവ് വിലയിരുത്തി. സാമ്പത്തിക നയങ്ങളില്‍ കോണ്‍ഗ്രസ് മാറ്റം വരുത്തിയാല്‍ സഖ്യമുണ്ടാക്കാന്‍ തയാറാണെന്നാണ് സി.പി.ഐയുടെ നിലപാട്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുക എന്നതാണ് പ്രാഥമികമായി ആലോചിക്കുന്നത്. പിന്നീട് ഇത് വിശാല സഖ്യമാക്കി മാറ്റാനാകുമെന്നും പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
Discussion about this post