ജിഷ്ണു പ്രണോയിയുട അമ്മ മഹിജയ്‌ക്കെതിരെ വിവാദ പ്രസ്താവനയുമായി മന്ത്രി എംഎം മണി, മഹിജ ആര്‍എസ്എസിന്റെയയും ബിജെപിയുടേയും കയ്യിലാണെന്ന് എംഎം മണി പറഞ്ഞു. അവരോട് സഹതാപമുണ്ടെന്നും മണി വിശദീകരിച്ചു. ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്.
എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ അവരെ കാണാന്‍ വരേണ്ടെന്ന് മുഖ്യമന്ത്രിയോട് നേരത്തെ തന്നെ മഹിജ പറഞ്ഞിട്ടുണ്ടെന്നും എംഎം മണി പറഞ്ഞു.
പോലീസ് നടപടിയില്‍ വീഴ്ച വന്നിട്ടില്ല. ഡിജിപി ഓഫീസിന് മുന്നിലെത്തിയാല്‍ അറസ്റ്റ് ചെയ്യും. ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കി. ആവശ്യപ്പെട്ട വക്കീലിനെ നിയമിച്ചു. സുപ്രീംകോടതിയില്‍ അവര്‍ക്കായി വാദിച്ചുവെന്നും മണി പറഞ്ഞു.
ജിഷ്ണു പ്രണോയി ആഗ്രഹിച്ച സര്‍ക്കാരാണ് ഭരിക്കുന്നത് അതിനാല്‍ അവര്‍ക്കെതിരെ നില്‍ക്കില്ല എന്ന് മഹിജ പറഞ്ഞതിന് പിറകെയാണ് മഹിജയുടെ ആര്‍എസ്എസ് ബന്ധം ആരോപിച്ച് മണി രംഗത്തെത്തിയത്. കഴിഞ്ഞ വിഷുവിന് പിണറായി വിജയന്റെ ചിത്രമാണ് ചേട്ടന്‍ കണി കണ്ടതെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ പറഞ്ഞിരുന്നു. ജിഷ്ണു എസ്എഫ്‌ഐ പ്രവര്‍ത്തകനാണ്. ജിഷ്ണുവിന്റെ അമ്മ എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നു. ജിഷ്ണുവിന്റെ അമ്മാവന്‍ ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനാണ്. കാര്യങ്ങള്‍ ഇങ്ങനെ എല്ലാമായിരിക്കെ എം. എം മണി മഹിജയ്‌ക്കെതിരെ രംഗത്തെത്തിയത് സിപിഎം അണികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.
Discussion about this post