ഡല്‍ഹി: പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയ സൈനിക ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രപതി ശൗര്യചക്ര അവാര്‍ഡുകള്‍ നല്കി ആദരിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ പങ്കെടുത്തു.
പാക് അധീന കാശ്മീരില്‍ തമ്പടിച്ച ഭീകരരെ ഉന്മൂലനം ചെയ്ത മിന്നലാക്രമണത്തില്‍ പങ്കെടുത്ത ഉന്നത സൈനിക ഉദ്യോഗസ്ഥരെയാണ് ശൗര്യചക്ര അവാര്‍ഡ് നല്കി രാജ്യം ആദരവ് പ്രകടിപ്പിച്ചത്. സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പങ്കെടുത്ത പാരാ സ്പെഷ്യല്‍ ഫോഴ്സിലെ മേജര്‍ രജത് ചന്ദ്ര, ക്യാപ്റ്റന്‍ അശുതോഷ് കുമാര്‍, മേജര്‍ ദീപക് ഉപാദ്ധ്യായ, പാരാ ട്രൂപ്പര്‍ അബ്ദുള്‍ ഖയും എന്നിവരെ ശൗരചക്ര അവാര്‍ഡ് നല്കി ആദരിച്ചു.
പഠാന്‍കോട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ലഫ്റ്റനന്റ് കേണല്‍ ഇ കെ നിരഞ്ജന് മരണാന്തര ബഹുമതിയായി ശൗര്യചക്ര നല്കി ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച ജമ്മു കാശ്മീര്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സന്‍ജീവന്‍ സിംഗ്, സുബേദാര്‍ കന്കാര വി സുബ്ബറഢി, നായ്ക് പാണ്ഡുരംഗെ ഗവാണ്ഡെ എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി ശൗര്യചക്ര നല്കി.
Discussion about this post