തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലിസ് തെരുവിലിട്ട് വലിച്ചിഴക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകന് പോലിസ് നീതി നിഷേധിച്ചതായി ആരോപണം. സി.പി.എം പ്രവര്‍ത്തകര്‍ വളഞ്ഞിട്ടാക്രമിച്ച് ഗുരുതരമായ പരിക്കേറ്റിട്ടും ആവശ്യമായ ചികിത്സ നല്‍കാന്‍ പോലും തയ്യാറായില്ലെന്ന് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അഭിലാഷ് പറയുന്നു.പോലിസ് നോക്കി നില്‍ക്കെ പ്രതിഷേധവുമായി എത്തിയ അഭിലാഷിനെ സിപിഎം പ്രവര്‍ത്തകന്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം മുഖ്യമന്ത്രിയെ തടഞ്ഞുവെന്ന് കാട്ടി പൊലീസ് അഭിലാഷിനെ മാത്രം പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്ന അഭിലാഷിനെ പോലിസ് കസ്റ്റഡിയിലെടുത്ത് പൂജപ്പുര സ്‌പെഷ്യല്‍ ജയിലിലടയ്ക്കുകയായിരുന്നു അടിയന്തരാവസ്ഥയിലെ ഭരണകൂട ഭീകരതയെപ്പോലും തോല്‍പ്പിക്കുന്ന നടപടിയാണ് പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അഭിലാഷ് പറയുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്ര് പോലും പാടില്ല എന്ന മനോനിലയില്‍ ഉള്ളവരില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല, ജനകീയ പ്രതിഷേധത്തെ പോലിസിനെ ഉപയോഗിച്ചും സിപിഎം ഗുണ്ടകളെ ഉപയോഗിച്ചും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ജനകീയ പ്രതിഷേധത്തെ തടയാന്‍ ഇത് കൊണ്ടൊന്നും കഴിയില്ല എന്നതെിന്റെ തെളിവാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഉയര്‍ന്ന കരിങ്കൊടിയെന്ന് അഭിലാഷ് പറയുന്നു.
ജയില്‍ മോചിതനായ അഭിലാഷിനെ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
Discussion about this post