തൊടുപുഴ: ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരായ പോലീസ് നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അഖില്‍ കൃഷ്ണനാണ് അറസ്റ്റിലായത്. തൊടുപുഴ കോലാനി സ്വദേശിയാണ്.
മുഖ്യമന്ത്രിയെ കൊല്ലാന്‍ ഈ നാട്ടില്‍ ഒരു ഐഎസ് ഭീകരവാദിയുമില്ലേ എന്നായിരുന്നു അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരായ പൊലീസ് അക്രമത്തെ തുടര്‍ന്നായിരുന്നു അഖിലിന്റെ പോസ്റ്റ്. മകന്റെ മരണത്തില്‍ നീതി തേടി ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയ മഹിജയേയും ബന്ധുക്കളേയും പൊലീസ് വലിച്ചിഴയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.
പിന്നീട് പൊലീസിന്റെ ഈ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. പൊലീസ് അവരുടെ കര്‍ത്തവ്യമാണ് ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. പോലീസിന്റെയും നടപടിക്കെതിരെയും മുഖ്യമന്ത്രിയുടെ നിലപാടെനെതിരെയും വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Discussion about this post