ബജറ്റ് അവതരണത്തിന്റെ പിറ്റേന്നത്തെ ഹര്‍ത്താല്‍ ദിവസം കേരളത്തിലെത്തി വാഹനം കിട്ടാതെ വലഞ്ഞ അഭിഭാഷകര്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ ഹൈക്കോടതിയില്‍ പരാതി നല്കി. കളങ്കിതരായ മന്ത്രിമാരെ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് ചെന്നൈയില്‍ നിന്നുള്ള എ.രാമകൃഷ്ണന്, വീരമണികണ്ഠന്, എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വാദത്തിനായി മാറ്റി വെച്ചു.
ഹര്‍ത്താല്‍ ദിനത്തില്‍ കേരളത്തിലെത്തിയ തങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അഴിമതിയാരോപണത്തില്പ്പെട്ട ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലായിരുന്നു ഇതെന്നും ഹര്‍ജിയില്‍ പറയുന്നു.
ബിബിസിയുടെയും ശ്രീനിവാസനും തമ്മിലുള്ള കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി തന്നെ ആരോപണങ്ങളില്‍ ഉള്‍പ്പെട്ടവരെ മാറ്റിനിര്ത്തണമെന്നുള്ളതാണെന്നും മനോജ് നെരൂള കേസിലും സമാന നിര്‍ദേശമുണ്ടെന്നും അഭിഭാഷകര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കെ.എം മാണിയുടെ കാര്യത്തില്‍ അത് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടുതല്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിക്കെതിരെ എന്ത് നടപടിയെടുത്തു എന്ന് അറിയിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.
Discussion about this post