കല്ലറ: പ്രശസ്ത പാമ്പു പിടുത്തക്കാരന് വാവ സുരേഷ് പാമ്പു പിടുത്തത്തില്‍ നിന്ന് പിന്മാറുന്നു. അടുത്തിടെ തനിക്കെതിരെയുണ്ടായ ചില മോശം പരാമര്‍ശങ്ങളില്‍ മനംനൊന്താണ് പാമ്പുപിടിത്തം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വാവ സുരേഷ് പറയുന്നത്. നേരത്തെ ഏറ്റുപോയ ചില പരിപാടികള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം ഏപ്രിലോടെ പാമ്പുപിടിത്തത്തില്‍ നിന്ന് പിന്മാറുമെന്നും സുരേഷ് പറഞ്ഞു.
കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ തിരുവനന്തപുരത്തെ ബാലരാമപുരം ഹൗസിംഗ് ബോര്‍ഡ് ഭാഗത്തുനിന്ന് ഒരു മൂര്‍ഖന്‍ പാമ്പിനെ പിടി കൂടിയിരുന്നു. തുടര്‍ന്ന് ഫോറസ്റ്റുകാര് വിളിച്ചതിനാല്‍ പാമ്പിനെയും കൊണ്ട് അവിടെ നിന്ന് അടിയന്തരമായി പോകേണ്ടിവന്നു. എന്നാല്‍, ചില പ്രദേശിക മാധ്യമപ്രവര്‍ത്തകര്‍ അവിടെയെത്തി പാമ്പിനെ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അത്യാവശ്യമായി പോകേണ്ടിവന്നതിനാല്‍ പാമ്പിനെ പ്രദര്‍ശിപ്പിക്കാന്‍ തനിക്ക് സാധിച്ചില്ല. എന്നാല്‍ അടുത്ത ദിവസം ചില പത്രങ്ങളിലെ പ്രദേശിക എഡിഷനുകളില്‍ പാമ്പിനെ പ്രദര്‍ശിപ്പിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും വിഷം എടുക്കാനാണെന്നുമൊക്കെ വാര്‍ത്ത വന്നു. തനിക്ക് ഇത് ഏറെ മനോവിഷമമുണ്ടാക്കിയെന്നും അതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയതെന്നും വാവാ സുരേഷ് പറഞ്ഞു.
Discussion about this post