ഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് ഏകപക്ഷീയമായി മാറ്റി ചൈന. ചൈനീസ് ഭാഷയിലാണ് പുതിയ പേരുകളെല്ലാം നല്‍കിയിരിക്കുന്നത്. വടക്കു കിഴക്കന്‍ അരുണാചല്‍ പ്രദേശില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഈ മാസമാദ്യം സന്ദര്‍ശിച്ചതിന് പ്രതികാരമായാണ് ചൈനയുടെ നടപടി.
ഏപ്രില്‍ 14 നാണ് പ്രദേശങ്ങള്‍ക്ക് പുതിയ പേരുകള്‍ ചൈനീസ് സിവില്‍ അഫയേഴ്സ് മന്ത്രാലയം നല്‍കിയത്. Wo’gyainling, Mila Ri, Qoidêngarbo Ri, Mainquka, Bümo La and Namkapub Ri. തുടങ്ങിയവയാണ് പുതിയ പേരുകള്‍. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മേഖലയുടെ പരമാധികാരത്തെ കുറിച്ച് ഇന്ത്യയെ ബോധ്യപ്പെടുത്തുന്നതിനാണ് സ്ഥലങ്ങളുടെ പേര് മാറ്റിയതെന്ന് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു.
അരുണാചല്‍ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നും ഇന്ത്യ അന്യായമായി കൈവശം വച്ചിരിക്കുകയാണെന്നുമാണ് ചൈനയുടെ വാദം.
Discussion about this post