തിരുവനന്തപുരം: മന്ത്രി എം എം മണിക്കെതിരെ രൂക്ഷവിമര്‍ശമവുമായി ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് അസിസ്റ്റന്റ് എ സുരേഷ്. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ മൂന്നാര്‍ ഓപ്പറേഷന് സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സുരേഷിന്റെ വിമര്‍ശനം.
ഒന്നാം ഓപ്പറേഷനില്‍ മണിയാശാന് പറഞ്ഞ കയ്യേറ്റങ്ങള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാണിച്ച എല്ലാ കയ്യേറ്റങ്ങളും പൊളിച്ചതല്ലേയെന്ന് എ സുരേഷ് ഫേസ്ബുക്കിലൂടെ ചോദിച്ചു. അനിയന് ലംബോധരന് കയ്യേറിയ ഭൂമി കണ്ടെത്തിയതു മൂലമല്ലേ ഈ ഹാലിളക്കമെന്നും സുരേഷ് ചോദിക്കുന്നു.
നാട്ടുഭാഷയില്‍ പ്രസംഗിച്ചാല്‍ മാത്രം ലാളിത്യജീവിതമാകില്ല. എല്ലാം എല്ലാവര്ക്കും അറിയാം. ആളുകളെ പൊട്ടനാക്കരുതെന്നും എ സുരേഷ് രൂക്ഷമായി വിമര്‍ശിക്കുന്നു. മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ച് മാറ്റിയ ദേവികുളം സബ്കളക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംഎം മണി രംഗത്തെത്തിയിരുന്നു. സബ് കളക്ടറെ കോന്തന് എന്ന് വിളിച്ച മന്ത്രി ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്ക് വിടണമെന്നും പറഞ്ഞിരുന്നു.
എ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
…മണി ആശാനെ…നിങ്ങളെഎനിഷ്ടക്കിഷ്ടമായിരിന്നു……. ..ഒന്നാം മൂന്നാര്‍ ഒപെരെഷനില് ആശാന് പറഞ്ഞ കയ്യേറ്റങ്ങള്‍ മുഴുവന്‍ സന്ദര്‍ശിച്ചു അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ചൂണ്ടി കാണിച്ച എല്ലാ കയ്യേറ്റങ്ങളും നമ്മള് ഒഴിപ്പിചില്ലേ .. .. മണി ആശാന് പറഞ്ഞ സ്ഥലങ്ങള്‍ എല്ലാംനമ്മള് പൊളിച്ചില്ലേ
…….അങ്ങയുടെ അനിയന് ലംമ്പോധരന് കയ്യേറിയ ഭൂമി കണ്ടെത്തിയതു മൂതലാണല്ലോ അങ്ങയുടെ ഈ ഹാലിളക്കം ..ആശാനെ നാട്ടു ഭാഷയില്‍ പ്രസങ്ങിച്ചാല് മാത്രം ലാളിത്യം ആവില്ല ജീവിതം …നിങ്ങള്‍ വെറും ആശാന് അല്ല നിങ്ങള്‍ ഒരു സംഭവം തന്നെ ആണ് …എല്ലാര്ക്കും എല്ലാം അറിയാം…… .ആളുകളെ വെറും പൊട്ടന് ആക്കരുത് ..ദയവു ചെയ്തു ….
[fb_pe url=”https://www.facebook.com/suresh.achu.372/posts/1095815673897113″ bottom=”30″]
Discussion about this post