ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ സിനിമയുടെ ആദ്യ ടീസറെത്തി. ബി ഉണ്ണിക്കൃഷ്ണന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന വില്ലന്‍ എന്ന സിനിമയുടെ സ്റ്റൈലിഷ് ടീസറാണ് പുറത്തുവന്നിരിക്കുന്നത്.
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലും മറ്റൊരു ഗെറ്റപ്പിലുമായാണ് മോഹന്‍ലാല്‍ ടീസറിലുള്ളത്. മലയാള സിനിമയെ ആദ്യമായി 150 കോടി കടത്തിയ താരത്തില്‍ നിന്ന് അടുത്തൊരു വമ്പന്‍ ഹിറ്റ് പ്രതീക്ഷയാണ് സസ്പെന്സുകള് കരുതിവച്ച ടീസറിലൂടെ സമ്മാനിക്കുന്നത്. മികച്ച സാങ്കേതിക നിലവാരത്തില്‍ വമ്പന്‍ ടെക്നീഷ്യന്‍സിനെ അണിനിരത്തിയുമാണ് ബി ഉണ്ണിക്കൃഷ്ണന് വീണ്ടും മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുന്നത്.
മനോജ് പരമഹംസയാണ് ഛായാഗ്രാഹകന്‍. പീറ്റര്‍ ഹെയിന് വില്ലനിലൂടെ വീണ്ടും ആക്ഷന്‍ ഡയറക്ടറായി മലയാളത്തിലെത്തുന്നു. അങ്കമാലി ഡയറീസ് ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് ഈണമൊരുക്കിയ പ്രശാന്ത് പിള്ളയാണ് പശ്ചാത്തല സംഗീതം. രംഗനാഥ് രവി ശബ്ദസംവിധാനവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഒപ്പം എന്ന സിനിമയ്ക്കായി ജനപ്രീതി സമ്പാദിച്ച ഗാനങ്ങളൊരുക്കിയ ഫോര്‍ മ്യൂസിക്സ് ആണ് സംഗീത സംവിധാനം. തമിഴ് താരം വിശാല്‍, തെലുങ്ക് താരം ശ്രീകാന്ത്, സിദ്ദീഖ്, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, അജു വര്‍ഗ്ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
8k യില്‍ ചിത്രീകരിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ബോക്സ് ഓഫീസുകളെ മുന്നില്‍ കണ്ടാണ് വില്ലന്‍ ഒരുക്കിയിരിക്കുന്നത്. ബജ്റംഗി ഭായ്ജാന്, ലിംഗാ എന്നീ സിനിമകളുടെ നിര്‍മ്മാതാവായ റോക്ക് ലൈന്‍ വെങ്കിടേഷാണ് നിര്‍മ്മാണം. വിഎഫ്എക്സിനും വലിയ പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ആക്ഷനില്‍ പീറ്റര്‍ ഹെയ്നിന് പുറമേ സ്റ്റണ്ട് സില്‍വയും ഷാരൂഖിന്റെ ‘റയീസി’ന് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വഹിച്ച രവി വര്‍മ്മയുമുണ്ട്. ഒരു തട്ടുപൊളിപ്പന്‍ മസാലപ്പടമല്ല വില്ലനെന്നാണ് ബി ഉണ്ണിക്കൃഷ്ണന് നേരത്തെ സൗത്ത് ലൈവിനോട് പറഞ്ഞത്.
[fb_pe url=”https://www.facebook.com/SouthLiveNews/videos/1340535849335441/” bottom=”30″]
Discussion about this post