കോഴിക്കോട്: നാളെ മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി പാലിക്കുന്നില്ല എന്നാരോപിച്ചാണ് സമരം. പതിനാലായിരത്തോളം റേഷന്‍ കടകളാണ് അടച്ചിടുക. സംസ്ഥാനത്തെ ഒരു റേഷന്‍ കടകളും തുറക്കില്ലെന്ന് റേഷന്‍ ഡീലേഴ്സ് ഭാരവാഹികള്‍ അറിയിച്ചു.
ഭക്ഷ്യവകുപ്പ് സെക്രട്ടറിയടക്കമുള്ള അധികൃതര്‍ കടുംപിടിത്തം തുടരുന്നു എന്നാണ് റേഷന്‍ വ്യാപാരികള്‍ ആരോപിക്കുന്നത്. ഇക്കാര്യം തന്നെയാണ് ഞായറാഴ്ച നടന്ന വ്യാപാരികളുടെ സംസ്ഥാന കമ്മിറ്റിയോഗത്തിലും ചര്‍ച്ചയായത്. ഇതിനൊടുവിലാണ് റേഷന്‍കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് പ്രതിഷേധിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്തും മറ്റ് ജില്ലാ കേന്ദ്രങ്ങളിലും സത്യാഗ്രഹ പരിപാടികളും റേഷന്‍ വ്യാപാരികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതു മുതല്‍ നിരവധി ആരോപണങ്ങള്‍ വ്യാപാരികള്‍ ഉന്നയിക്കുന്നുണ്ട്. ഇതിനൊന്നിനും വ്യക്തമായ പരിഹാരം സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്നും അവര്‍ പരാതിപ്പെടുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാവുന്നതുവരെ സമരം തുടരാനാണ് വ്യാപാരികളുടെ പദ്ധതി.
Discussion about this post