ഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പൊലീസുകാരും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ജമ്മു ആന്റ് കശ്മീര്‍ ബാങ്കിന്റെ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ശാഖയിലേക്കു പണവുമായി പോവുകയായിരുന്ന വാനിനു നേരെയായിരുന്നു ആക്രമണം. പരുക്കേറ്റ ഉദ്യോഗസ്ഥരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
വാഹനത്തിലുണ്ടായിരുന്ന പണം അപഹരിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് കരുതുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ചെറുത്തുനിന്നതിനാല്‍ പണം കവരാന്‍ ഭീകരര്‍ക്കായില്ല. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post