എറണാകുളം: മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കും. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കുട്ടികളാണ് ഇന്ന് മുതൽ അറിവിന്റെ മുറ്റത്തേക്ക് പിച്ച വക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുള്ള അധ്യാപക പരിശീലനവും എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിലെ മാറ്റവും ആണ് വര്‍ഷത്തെ പ്രത്യേകത.
പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലയിലെ എളമക്കര ജി.എച്ച്.എസ്.എസില്‍ ആണ് ഉദ്ഘാടന ചടങ്ങ്. ഓരോ സ്‌കൂളിലും പ്രവേശനോത്സവം സംഘടിപ്പിച്ചാണ് കുട്ടികളെ വരവേല്‍ക്കുന്നത്.
പോക്സോ നിയമത്തിന്റെ ബോധവത്ക്കരണം, ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തും. ലഹരിക്കെതിരെ എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ സ്‌കൂളുകളില്‍ നടപ്പാക്കും. പരാതികള്‍ എക്‌സൈസ് വകുപ്പിനെ അറിയിക്കുന്നതിന് സ്‌കൂളുകളിലെ ജന ജാഗ്രത സമിതികള്‍ക്ക്
Discussion about this post