ഡല്‍ഹി : കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകളുടെ നിര്‍മ്മാണ ഉദ്ഘാടനം കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യ നായിഡു നിര്‍വ്വഹിച്ചു. ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയില്‍ അല്‍സ്റ്റോം അങ്കണത്തില്‍ വെച്ചായിരുന്നു ചടങ്ങ്. ‘മേക്ക് ഇന്‍ ഇന്ത്യാ’ പദ്ധതിപ്രകാരം ആള്‍സ്റ്റോം കമ്പനിയാണ്കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ നിര്‍മിക്കുന്നത്.
മന്ത്രി ആര്യാടന് മുഹമ്മദാണ് കേരളത്തെ പ്രതിനിധാനം ചെയ്യുന്നത് . കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ,ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്കോയ്സ് റീര്‍, കെ.വി. തോമസ് എം.പി., തിരുപ്പതി എം.പി. വരപ്രസാദ് റാവു, അല്‍സ്റ്റോം ട്രാന്‍സ്പോര്‍ട്ട് പ്രസിഡന്റ് ഹെന്റി പോപര്‍ട്ട്, കെ.എം.ആര്.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. ശ്രീസിറ്റിയിലെ ചടങ്ങുകള്‍ കൊച്ചിയിലും തത്സമയം കാണിക്കും.
ഏറ്റവും മികച്ചതും നൂതനവുമായ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയായിരിക്കും മെട്രോ കോച്ചുകള്‍ നിര്‍മിക്കുക. ഇന്ത്യയിലെ മറ്റ് മെട്രോകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിലാണ് മെട്രോ കോച്ചുകളുടെ നിര്‍മാണം. 8.4 കോടി രൂപയാണ് ഒരു കോച്ചിന്റെ നിര്‍മാണ ചെലവ്. 75 കോച്ചുകളാണ് നിര്‍മിക്കുക.ഡ്രൈവറില്ലാതെ ഓടിക്കാന്‍ കഴിയുന്ന കോച്ച് യാത്രക്കാര്‍ക്ക് പരമാവധി പ്രയോജനപ്പെടുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കുമൊക്കെ പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടാകും. ഈ വര്‍ഷം ഡിസംബറോടെ കോച്ചുകള്‍ ലഭ്യമാകും.
Discussion about this post