കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ബിജു സഞ്ചരിച്ച ബൈക്ക് ഓടിച്ച കക്കംപാറയിലെ പണ്ടാരവളപ്പില്‍ രാജേഷിന്റെ പരാതിയിലാണ് കേസെടുത്തത്. തളിപ്പറമ്പ് സിഐ പി.കെ. സുധാകരനാണ് അന്വേഷണ ചുമതല. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
കൊല്ലപ്പെട്ട ബിജുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ ഇന്‍ക്വസ്റ്റ് തുടങ്ങി. 11 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബിജെപി നേതാക്കള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിലും കക്കംപാറയിലും പൊതു ദര്‍ശനത്തിനു വച്ചശേഷം രണ്ടു മണിയോടെ കക്കംപാറ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.
Discussion about this post