ഹേഗ്: പാക്കിസ്ഥാന് ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് വധശിക്ഷ വിധിച്ച കുല്ഭൂഷണ് യാദവിന്റെ വധശിക്ഷ അന്താരാഷ്ട്രനീതിന്യായ കോടതി സ്റ്റേ ചെയ്തു. കോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. കോടതി അദ്ധ്യക്ഷന്‍ റോണി എബ്രഹാം ആണ് വിധി പ്രസ്താവിച്ചത്. പതിനൊന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. യാദവിന് നയന്ത്ര, നിയമ സഹായങ്ങള്‍ കിട്ടാന്‍ അര്‍ഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസ് പരിഗണിക്കാന്‍ അന്താരാഷ്ട്രാ നീതിന്യായ കോടതിക്ക് ഇടപെടാനാകില്ലെന്ന് പാക് വാദം കോടതി തള്ളി. കേസ് പരിഗണിക്കാന്‍ കോടതിയ്ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. വിയന്ന കരാര്‍ ലംഘിച്ചെന്ന ഇന്ത്യന്‍ വാദം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇന്ത്യന്‍ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. മുന്‍വിധിയോടെയുള്ള തീരുമാനമാണ് പാക്കിസ്ഥാന്റേതെന്നും കോടതി നിരീക്ഷിച്ചു.
കുല്‍ഭൂഷണിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അധികാരമുണ്ട്. കുല്‍ഭൂഷനെ രക്ഷിക്കാന്‍ ഇന്ത്യയ്ക്ക് അധികാരമുണ്ട്. കുല്ഭൂഷന് യാദവിന് നിയമസഹായം അനുവദിക്കാതിരുന്നത് വിയന്ന ഉടമ്പടിക്ക് എതിര്. കേസില്‍ പാകിസ്ഥാന് മുന്‍വിധിയോടെയാണ് പെരുമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ യാദവിനെ പാകിസ്ഥാന് ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാകിസ്ഥാന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചിരുന്നത്.
പാകിസ്ഥാന് സൈനിക കോടതി വിധിച്ച ശിക്ഷ വിയന്ന കണ്വെന്ഷന് വ്യവസ്ഥകളുടെ ലംഘനമാണെന്ന് തിങ്കളാഴ്ച അന്താരാഷ്ട്രക്കോടതിയില്‍ ഇന്ത്യക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വെ വാദിച്ചിരുന്നു.
വിചാരണ സ്വതന്ത്രമായിരുന്നില്ലെന്നും നിയമസഹായം എത്തിക്കാന്‍ ഇന്ത്യയെ അനുവദിച്ചില്ലെന്നും ഇന്ത്യ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post