ഡല്‍ഹി: 52 ശതമാനം വ്യൂവര്‍ഷിപ്പ് സ്വന്തമാക്കി മറ്റ് ഇംഗ്ലീഷ് ചാനലുകളെ ഞെട്ടിച്ച് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി.ലോഞ്ച് ചെയ്ത ഉടന്‍ തന്നെ മറ്റ് ചാനലുകള്‍ക്ക് ഭീഷണിയായിരിക്കുകയാണ് അര്‍ണബിന്റെ പുതിയ സംരംഭം.
രാവിലെ 11 മണിയ്ക്ക് പുറത്ത് വിട്ട ബിഎആര്‍സി ഡാറ്റ പ്രകാരം മൊത്തം ഇംഗ്ലീഷ് ചാനല്‍ പ്രേക്ഷകരില്‍ 52 ശതമാനവും സ്വന്തമാക്കി.
ആന്റി നാഷണല്‍ മാധ്യമങ്ങള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ റിപബ്ലിക് ടിവി ലോഞ്ച് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നേടിയ വിജയം മറ്റുള്ളവരെ അമ്പരപ്പിക്കുന്നതാണ്. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളോടെയാണ് ചാനല്‍ ലോഞ്ച് ചെയ്തത്.
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ പുറത്ത് വിട്ട കണക്ക് പ്രകാരം രണ്ടാം സ്ഥാനത്തുള്ളത് ടൈംസ് നൗ( 1148) ആണ്. റിപ്പബ്ലിക് ടിവിയ്ക്ക് 2117 പോയിന്റ് ആണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള എന്‍ഡിടിവിയ്ക്ക് 352 പോയിന്റും, ഇന്ത്യ ടുഡേയ്ക്ക് 350 ഉം പോയിന്റാണ് ഉള്ളത്
Discussion about this post