ഡല്‍ഹി: ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായിട്ടുള്ള കൂടിക്കാഴ്ച ഇന്ന്. വൈകീട്ട് നാലുമണിക്കാണ് കൂടിക്കാഴ്ച.. കേരളത്തിലെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഗവര്‍ണറുടെ, കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. ഇത് ചര്‍ച്ചാവിഷയമാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പി സദാശിവം കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്ത്തകന് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രന്, എംടി രമേശ് എന്നിവര്‍ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇത് രാജ്നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയില്‍ വിഷയമായേക്കുമെന്നും സൂചനയുണ്ട്.
Discussion about this post