കശാപ്പിനായുള്ള കാലികളെ കാര്‍ഷിക ചന്തയില്‍ വില്‍ക്കുന്ന കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യാനുള്ള നിയമസഭ യോഗം നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. നിയമസഭയില്‍ വിഷയത്തില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു രാജഗോപാലിന്റെ വിമര്‍ശനം.
കേന്ദ്ര വിജ്ഞാപനം കര്‍ഷകരെ സഹായിക്കാനുള്ളതാണ്. കേന്ദ്രവിരുദ്ധ പ്രചാരണത്തിന് മാത്രമായാണ് സഭ വിളിച്ച് ചേര്‍ത്തിരിക്കുന്നത്. എല്‍ഡിഎഫും, യുഡിഎഫും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്.
നിയമസഭയെ ഇവര്‍ ദുരുപയോഗം ചെയ്യുകയാണ്. സുപ്രിം കോടതി ഉത്തരവ് നടപ്പാക്കുകയാണ് കേന്ദ്രം ചെയ്തത്. ആവശ്യമെങ്കില്‍ വിജ്ഞാപനത്തില്‍ പുനപരിശോധന നടത്തുമെന്ന് കേന്ദ്രം പറയുകയും ചെയ്തു. എന്നിട്ടും യോഗം വിളിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്നും രാജഗോപാല്‍ പറഞ്ഞു.
Discussion about this post