ഡല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്ത കോടതി ഇപ്പോള്‍ ആധാര്‍ കാര്‍ഡില്ലാത്തവര്‍ക്കും ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാമെന്നും ഉത്തരവിട്ടു. ആധാര്‍ കാര്‍ഡുള്ളവര്‍ക്കേ റിട്ടേണ്‍ സമര്‍പ്പിക്കാനാകൂ എന്ന നിബന്ധന പിന്‍വലിച്ചു. ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് പാന്‍ കാര്‍ഡുമായി ബന്ധപ്പെടുത്താം. ജസ്റ്റിസുമാരായ എ.കെ.സിഖ്രി, അശോക് ഭൂഷന് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും, പാന്‍ കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. ആധാര്‍ നിര്‍ബന്ധമല്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയതിന് ശേഷവും സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.ഐ നേതാവ് ബിനോയ് വിശ്വം ഹര്‍ജി നല്‍കിയത്.
Discussion about this post