ധാക്ക: ബംഗ്ലാദേശില്‍ തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഫാക്ടറി ഉടമയെ അറസ്റ്റ് ചെയ്തു. ജിം ടെക്സ് എംഡി ഇമ്രാന് അഹമ്മദിനെയും ഡ്രൈവറേയുമാണ് കസ്റ്റഡിയില്‍ എടുത്തത്.
നിയോ ജെഎംബി(ജമാത്തുള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ്) എന്ന നിരോധിത സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിലാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് റാപിഡ് ആക്ഷന്‍ ബറ്റാലിയന് തലവന്‍ മുഫ്തി മുഹമ്മദ് ഖാന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ധാക്കയിലെ കഫേയിലുണ്ടായ 22 പേര് കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നില്‍ നിയോ ജെഎംബി ആയിരുന്നു.
Discussion about this post