കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ പെട്രോള്‍ ബോംബേറ്. ഗാന്ധിപുരത്തെ ഓഫീസിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.
കഴിഞ്ഞ ആഴ്ച സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹി എകെജി മന്ദിരത്തില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഈ ആക്രമണം.
വാര്‍ത്താസമ്മേളനത്തിനായി മൂന്നാം നിലയിലെ ഹാളിലേക്കു വരുമ്പോള്‍ അക്രമികളായ മൂന്നു പേര് യെച്ചൂരിയെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. മുദ്രാവാക്യങ്ങളും ആക്രോശവുമായി പാഞ്ഞടുത്ത അക്രമികളുടെ പെട്ടെന്നുണ്ടായ കയ്യേറ്റത്തില്‍ യെച്ചൂരി താഴെ വീണു. ഉടന്‍ തന്നെ എകെജി ഭവനിലെ ജീവനക്കാരെത്തി അക്രമികളെ പിടിച്ചുമാറ്റി, യെച്ചൂരിയെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുകയായിരുന്നു. അക്രമികളെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുത്തു.
Discussion about this post